News Politics

ചവറ ഉപതിരഞ്ഞെടുപ്പ്; എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം

കൊല്ലം: ചവറ ഉപതിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം പ്രഖ്യാപിച്ചാല്‍ മതിയെന്ന് സി.പിഐ.എം കൊല്ലം ജില്ലാസെക്രട്ടേറിയേറ്റില്‍ ധാരണ. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച സംസ്ഥാന നേതൃത്വത്തെ അറിയിക്കും. തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ വിജയന്‍ പിള്ളയുടെ മകന്‍ ഡോ. സുജിത്ത് വിജയനെ മല്‍സരിപ്പിച്ചേക്കും.