News Politics

കേരള കോണ്‍ഗ്രസ് മുന്നണി പ്രവേശനം: കോട്ടയം എല്‍ഡിഎഫില്‍ വാക്ക് പോര്

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശത്തെ ചൊല്ലി കോട്ടയം എല്‍ഡിഎഫില്‍ വാക്പോര്. ജില്ലയില്‍ സിപിഎം കഴിഞ്ഞാല്‍ ശക്തിയുള്ള പാര്‍ട്ടി കേരള കോണ്‍ഗ്രസെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ഇപ്പോഴത്തെ സ്‌നേഹകൂടുതല്‍ കൊണ്ടെന്ന് സിപിഐ ജില്ലാ സെക്രട്ടറി സികെ ശശിധരന്‍ വിമര്‍ശിച്ചു. പുതിയ സൗഹൃദത്തിന്റെ അടിസ്ഥാനത്തില്‍ സിപിഎം ജോസ് വിഭാഗത്തെ പൊക്കിവിടുന്നുവെന്നും വിമര്‍ശനം. ബാര്‍ കോഴ കേസില്‍ കെഎം മാണിക്ക് എതിരെ നടത്തിയ പ്രതിഷേധങ്ങള്‍ മറക്കാറായിട്ടില്ല. ജോസിന്റെ കാര്യത്തില്‍ സിപിഐ സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയത് ആണെന്നും സികെ ശശിധരന്‍ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.