News Politics

പ്രതിപക്ഷ പ്രമേയത്തെ അനുകൂലിക്കേണ്ടന്ന് ഇടതുമുന്നണിയില്‍ ധാരണ

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ പ്രമേയത്തെ അനുകൂലിക്കേണ്ടെന്ന് ഇടതുമുന്നണിയില്‍ ധാരണ. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. നാളത്തെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്ന സമീപനം കൂടി വിലയിരുത്തിയാകും അന്തിമ നിലപാട്.