News Politics

കോട്ടയം ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ സമവായം

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ സമവായം. സിപിഎമ്മും ജോസ് പക്ഷവും 9 സീറ്റുകളില്‍ വീതവും സിപിഐ നാല് സീറ്റിലും മത്സരിക്കും. സിപിഐ ഒരു സീറ്റ് വിട്ടുനല്‍കി. പാലായില്‍ ജോസ് കെ മാണി വിഭാഗം 17 സീറ്റ് ആവശ്യപ്പെട്ടതില്‍ അന്തിമതീരുമാനം ഇന്നുതന്നെ ഉണ്ടാകുമെന്ന് വി എന്‍ വാസവന്‍ കോട്ടയത്ത് പറഞ്ഞു.