News Politics

എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മാര്‍ച്ച് രണ്ടിന് തുടക്കം; സീറ്റ് വിഭജനം ഒരാഴ്ചയ്ക്കകം

തിരുവനന്തപുരം: സീറ്റ് വിഭജനം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ എല്‍ഡിഎഫിന് സിപിഎം സംസ്ഥാന സമിതിയുടെ നിര്‍ദ്ദേശം. പതിനൊന്നിന് ചേരുന്ന എല്‍ഡിഎഫില്‍ അന്തിമ തീരുമാനം ഉണ്ടാകണമെന്നാണ് നിര്‍ദ്ദേശം. തര്‍ക്കങ്ങളില്ലാതെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മാര്‍ച്ച് രണ്ടിന് തൃശൂരില്‍ തുടക്കം കുറിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് സര്‍വെ റിപ്പോര്‍ട്ടുകള്‍ ആസൂത്രിതമാണ്. കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ തമ്മിലുള്ള വ്യത്യാസം ജനങ്ങളിലെത്തിക്കാന്‍ മാര്‍ച്ച് 11ന് മുമ്പ് ബജറ്റ് സെമിനാറുകള്‍ നടത്തുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.