News Politics

ജോസ് കെ മാണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇടതു മുന്നണി

തിരുവനന്തപുരം: ജോസ് കെ. മാണിയുടെ തീരുമാനത്തെ ഇടതു മുന്നണി സ്വാഗതം ചെയ്തു. ഭാവി കാര്യങ്ങള്‍ അടുത്ത എല്‍.ഡി.എഫ്. യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഉപാധികളില്ലാതെയാണ് വരുന്നതെന്ന ജോസ് കെ മാണിയുടെ പ്രസ്താവനയോടെ പാലാ സീറ്റില്‍ തര്‍ക്കമുണ്ടാകില്ലെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.