News Politics

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുമെന്ന് കെ സുരേന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ കേരളത്തിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്റെ കാര്യത്തില്‍ കേന്ദ്ര നേതൃത്വം തീരുമാനം എടുക്കട്ടെയെന്നും കെ സുരേന്ദ്രന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.