News Politics

ഇടത് ചെറുപാര്‍ട്ടികളെ സിപിഎമ്മില്‍ ലയിപ്പിക്കാന്‍ നീക്കം

കൊല്ലം: ഇടതുപക്ഷാഭിമുഖ്യമുള്ള ചെറു പാര്‍ട്ടികളെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സിപിഎമ്മില്‍ ലയിപ്പിക്കാന്‍ നീക്കം. ഇതിന്റെ ഭാഗമായി സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം ഇന്ന് സിപിഎമ്മില്‍ ലയിക്കും. കൊല്ലത്ത് നടക്കുന്ന ലയന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ പങ്കെടുക്കും. കെആര്‍ ഗൗരിയമ്മയുടെ ജെഎസ്എസ് അടക്കമുള്ള പാര്‍ട്ടികളെ സിപിഎമ്മില്‍ ലയിപ്പിക്കാനുള്ള നീക്കവും സജീവമായി നടക്കുന്നുണ്ട്.