ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കണോയെന്ന് പാര്‍ട്ടിക്ക് തീരുമാനിക്കാം-ജി സുധാകരന്
ആലപ്പുഴ: ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കണോയെന്ന് പാര്‍ട്ടിക്ക് തീരുമാനിക്കാമെന്ന് മന്ത്രി ജി.സുധാകരന്. അമ്പലപ്പുഴ മണ്ഡലത്തില്‍ പുതിയൊരാളെ നിയോഗിച്ചാല്‍ സ്വാഗതം ചെയ്യുമെന്ന് മന്ത്രി. ജി.സുധാകരന്, എല്ലാക്കാലവും എംഎല്‍എ ആയിരിക്കണമെന്നില്ല. പാര്‍ട്ടി ഇതുവരെ നല്കിയ പരിഗണനയില്‍ പൂര്‍ണ തൃപ്തനാണെന്നും സുധാകരന് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.