News Politics

ലൈഫ് മിഷന്‍കേസ്: മൂന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് സിബിഐ അന്വേഷണം

കൊച്ചി: ലൈഫ് മിഷന്‍കേസില്‍ മൂന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് സി.ബി.ഐ അന്വേഷണം. ശിവശങ്കര്‍, യു.വി ജോസ്, ടി.കെ ജോസ് എന്നിവരെ ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യും. യൂണിടാകിനെ തിരഞ്ഞെടുത്തതില്‍ ഇവര്‍ക്കുള്ള പങ്ക് പരിശോധിക്കുന്നു. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ അറസ്റ്റ് ഉടനുണ്ടായേക്കും