News Politics

ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ അന്തിമപട്ടികയായി

തിരുവനന്തപുരം: ബി.ജെ.പി ജില്ലാ പ്രസിഡന്റുമാരുടെ അന്തിമ പട്ടികയായി. പി.കെ കൃഷ്ണദാസ് പക്ഷത്തിനാണ് പട്ടികയില്‍ മേല്‍ക്കൈ. അതേസമയം ബി.ജെ.പിക്ക് നിര്‍ണായക സ്വാധീനമുള്ള തിരുവനന്തപുരം അടക്കം മൂന്ന് ജില്ലകളിലെ പ്രസിഡന്റ് സ്ഥാനം വി.മുരളീധരപക്ഷം ഉറപ്പിച്ചു. കൂടുതല്‍ വോട്ട് നേടിയ വി.വി രാജേഷ് തിരുവനന്തപുരം ജില്ലാപ്രസിഡന്റാകും. മുമ്പ് അച്ചടക്ക നടപടിക്ക് വിധേയനായെങ്കിലും ജില്ലയിലേക്ക് ആര്‍.എസ്.എസ് എതിര്‍പ്പ് പ്രകടിപ്പിച്ചില്ല.