News Politics

സംസ്ഥാനത്തെ തദ്ദേശഭരണ തിരഞ്ഞെടുപ്പ് നീട്ടിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ തിരഞ്ഞെടുപ്പ് നീട്ടിയേക്കും. കോവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നീട്ടണമെന്ന പ്രതിപക്ഷാവശ്യം പരിഗണിക്കാന്‍ ഇടത് പാര്‍ട്ടികള്‍ക്കിടയില്‍ ധാരണയായി. തദ്ദേശ തിരഞ്ഞെടുപ്പ് തീയതിയില്‍ വിട്ടുവീഴ്ചയാകാമെങ്കിലും അനന്തമായി നീട്ടിവെയ്ക്കുന്നതിനോട് യോജിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പ് നീട്ടേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപി.