News Politics

മധ്യപ്രദേശില്‍ സൂപ്പര്‍ പോരാട്ടം

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാല്‍ എക്‌സിറ്റ് പോളുകള്‍ പ്രകാരമുള്ള മിന്നുന്ന മുന്നേറ്റം കോണ്‍ഗ്രസിനുണ്ടായിട്ടില്ല. കോണ്‍ഗ്രസ് രാജസ്ഥാനില്‍ ഭരണം ഉറപ്പിക്കുമെന്ന് ഏകദേശം ഉറപ്പായി. മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ്. എങ്കിലും ബിജെപിക്ക് നേരിയ മുന്‍തൂക്കമുണ്ട്. ഇരു സംസ്ഥാനങ്ങളിലും ബിഎസ്പി നിര്‍ണായക ശക്തിയാകും. ബിഎസ്പിയെ സ്വാധീനിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിരിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം വിശകലന ചര്‍ച്ച തുടരുന്നു.