News Politics

സിപിഎമ്മിന് മാണി യുഡിഎഫിലെങ്കിൽ തൊട്ടുകൂടാത്തവനും അല്ലെങ്കില്‍ വിശുദ്ധനും- എംകെ മുനീർ

കോഴിക്കോട്: യു.ഡി.എഫ് കടുത്ത പ്രതിസന്ധിയിലാണെന്ന കോടിയേരിയുടെ പ്രസ്താവനയ്ക്ക് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ മറുപടി. മാണി യു.ഡി.എഫില്‍ നില്‍ക്കുമ്പോള്‍ തൊട്ടുകൂടാത്തവനും അല്ലെങ്കില്‍ വിശുദ്ധനുമെന്നാണ് അവരുടെ പക്ഷം. പാര്‍ട്ടികളെ കുറിച്ചുള്ള സി.പി.എം കാഴ്ച്ചപ്പാട് മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും മുനീര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.