News Politics

കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണം നേരിട്ട നബീസ ലീഗ് പ്രവര്‍ത്തകയെന്ന് ബിജെപി

മഞ്ചേശ്വരം: മുസ്ലീം ലീഗ് പ്രവര്‍ത്തകയാണ് നബീസയെന്ന് ബി.ജെ.പി. ലീഗ് നേതൃത്വത്തിന്റെ അറിവോടെ മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ടിന് നീക്കം നടക്കുന്നുണ്ടെന്നും ജില്ലാപ്രസിഡന്റ് ശ്രീകാന്ത് ആരോപിച്ചു. ബി.ജെ.പിയുടെ ആക്ഷേപത്തെ സാധൂകരിക്കുന്നതാണ് നബീസയുടെ അറസ്റ്റെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നബീസയെ പ്രതിരോധിച്ചത് അവര്‍ യു.ഡി.എഫ് പ്രവര്‍ത്തക ആയതിനാലാണെന്നും ശ്രീകാന്ത് പറഞ്ഞു.