News Politics

കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ നിന്ന് കൂടുതല്‍ പേര്‍ പിന്മാറി

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ച കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. മമതയ്ക്കും മായാവതിക്കും പിന്നാലെ കൂടുതല്‍ കക്ഷികള്‍ യോഗത്തില്‍ നിന്ന് പിന്മാറി. ശിവസേനയും ആംആദ്മി പാര്‍ട്ടിയും ഇന്നത്തെ യോഗത്തിന് ഇല്ല എന്ന് കോണ്‍ഗ്രസിനെ അറിയിച്ചു.