News Politics

ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മാവോവാദികളെ ക്ലോസ് റെയിഞ്ചില്‍ വെടിവെച്ചു കൊന്നു കാനം

തിരുവനന്തപുരം: മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം വേണമെന്ന് സിപിഐ. അറിഞ്ഞിടത്തോളം മാവോയിസ്റ്റ് കൊലപാതകം വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മണിവാസകം സുഖമില്ലാതെ അവശനായിരുന്നു. ഭക്ഷണം കഴിച്ചിരുന്നപ്പോള്‍ ക്ലോസ് റേഞ്ചില്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും കാനം പറഞ്ഞു.