News Politics

സിപിഎം അരൂക്കുറ്റി ലോക്കൽ കമ്മിറ്റിയിൽ കൂട്ട അച്ചടക്ക നടപടി

ആലപ്പുഴ: ആലപ്പുഴ, അരൂക്കുറ്റി സിപിഎം ലോക്കൽ കമ്മിറ്റിയിൽ കൂട്ട അച്ചടക്ക നടപടി. ലോക്കൽ കമ്മിറ്റി അംഗം, മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവരടക്കം 36 പാർട്ടി അംഗങ്ങളെ പുറത്താക്കി. ഉൾപാർട്ടി ജനാധിപത്യ തത്വങ്ങൾ പാലിക്കാതെയുള്ള കൂട്ട പുറത്താക്കലിന് എതിരെ നടപടി നേരിടുന്നവർ സംസ്ഥാന നേതൃത്വത്തെ സമീപിച്ചു.