തൃത്താലയിൽ ബൽറാമിന് എതിരാളിയായി എംബി രാജേഷിന് സാധ്യത
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുമാസത്തിലേറെയുണ്ടെങ്കിലും രാഷ്ട്രീയ കക്ഷികളെല്ലാം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. പാലക്കാടു ജില്ലയില്‍ ഇതുവരെയുള്ള താരമണ്ഡലം മലമ്പുഴയായിരുന്നു. എന്നാല്‍ ഇത്തവണ അത് തൃത്താല സ്വന്തമാക്കുമോ എന്നാണു ഏവരും ഉറ്റു നോക്കുന്നത്. കാരണം നിലവിലെ എംഎല്‍എ വിടി ബല്‍റാമിനെ നേരിടാന്‍ മുന്‍ എംപി എംബി രാജേഷിനെ കളത്തിലിറക്കാനാണ് സിപിഎം ആലോചിക്കുന്നത്.