News Politics

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മന്ത്രിയാകാന്‍ തയ്യാറാണെന്ന് മാണി സി കാപ്പന്‍

കോട്ടയം: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മന്ത്രിയാകാന്‍ തയ്യാറാണെന്ന് മാണി സി കാപ്പന്‍. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായി തനിക്ക് അറിവില്ലെന്നും കാപ്പന്‍ പറഞ്ഞു. ജനുവരി മൂന്നിന് യോഗം ചേര്‍ന്ന് എന്‍സിപിയുടെ പുതിയ സംസ്ഥാന പ്രസിഡണ്ടിനെ പ്രഖ്യാപിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.