കാവല്‍ സര്‍ക്കാരിന്റെ കാലാവധി ഇന്ന് അവസാനിക്കും; ഇന്ന് ബിജെപി-ശിവസേന എംഎല്‍എമാരുടെ യോഗം
മുംബൈ: കാവല്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം എങ്ങുമെത്തിയില്ല. മുഖ്യമന്ത്രി സ്ഥാനത്തില്‍ ഉടക്കി നില്ക്കുന്ന ബിജെപിയും ശിവസേനയും എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. അനുനയ ശ്രമത്തിനായി താക്കറെ കുടുംബ വീട്ടില്‍ ആര്.എസ്.എസിന്റെ പ്രത്യേക ദൂതന് ഇന്നലെ രാത്രി സന്ദര്‍ശനം നടത്തിയെന്നാണ് സൂചന.