News Politics

മോദി മാജിക് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മങ്ങുന്നതിന്റെ ആശങ്കയില്‍ ബിജെപി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തുടര്‍ഭരണം ഉറപ്പാക്കിയ മോദി മാജിക് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മങ്ങുന്നതിന്റെ ആശങ്കയില്‍ ആണ് ബിജെപി. മഹാരാഷ്ട്രയ്ക്കും, ഹരിയാനയ്ക്കും പുറമെ ജാര്‍ഖണ്ഡില്‍ കൂടി മോദി പ്രഭാവം പാര്‍ട്ടിക്ക് ഗുണം ചെയ്തില്ല എന്ന വിലയിരുത്തല്‍ വിവിധ സംഘപരിവാര്‍ സംഘടനകള്‍ക്കു ഉണ്ട്. ഉടന്‍ തന്നെ നടക്കാനിരിക്കുന്ന ഡല്‍ഹി, ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മോദിയുടെ വ്യക്തി പ്രഭാവം പാര്‍ട്ടിക്ക് ഗുണം ചെയ്തില്ല എങ്കില്‍ കേന്ദ്ര സര്‍ക്കാരിലെയും,ബിജെപിയിലെയും, എന്‍ഡിഎയിലെയും ആഭ്യന്തര സമവാക്യങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം.