News Politics

ജോസ് വിഭാഗത്തെ എന്‍ഡിഎയില്‍ എത്തിക്കാനുള്ള ശ്രമവുമായി ന്യൂനപക്ഷ മോര്‍ച്ച

കൊച്ചി: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തെ യു.ഡി.എഫ് പുറത്താക്കിയതോടെ അവസരം മുതലാക്കാന്‍ നീക്കവുമായി ബി.ജെ.പി. ജോസ് വിഭാഗത്തെ എന്‍.ഡി.എയില്‍ എത്തിക്കാനുള്ള ശ്രമമാണ് ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ആരംഭിച്ചത്. ന്യൂനപക്ഷ അടിത്തറയുള്ള പാര്‍ട്ടികളെ ബി.ജെ.പിയുമായി അടുപ്പിക്കുകയാണ് ലക്ഷ്യമെന്നും, ജോസ് കെ മാണി വരുന്നത് അദ്ദേഹത്തിനും, മുന്നണിക്കും നേട്ടമാണെന്നും ന്യൂനപക്ഷ മോര്‍ച്ച പറഞ്ഞു.