News Politics

മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ സര്‍വേയുമായി ആര്‍.എസ്.എസ്

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍, മോഹന്‍ലാല്‍, കെ. സുരേന്ദ്രന്‍ എന്നിവരിലൊരാള്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ആര്‍.എസ്.എസിന് താത്പര്യം. പൊതുസമൂഹത്തിന് ഈ പേരുകളിലുള്ള താത്പര്യമറിയാന്‍ സര്‍വ്വേ പുരോഗമിക്കുകയാണ്. എന്നാല്‍ മോഹന്‍ലാല്‍ മത്സരിച്ചേക്കുമെന്ന് അടുത്ത സുഹൃത്ത് അശോക് കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.