കൂടുതല്‍ എന്‍സിപി നേതാക്കള്‍ മുംബൈയിലേയ്ക്ക്
മുംബൈ: കൂടുതല്‍ എന്‍സിപി നേതാക്കള്‍ മുംബൈയിലേയ്ക്ക്. സംസ്ഥാന അധ്യക്ഷന്‍ പീതാബരന്‍ മാസ്റ്ററും മാണി സി കാപ്പനും ശരദ് പവാറുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. എ കെ ശശീന്ദ്രന് പവാറിനെ കണ്ടെതിന് പിന്നാലെയാണ് നേതാക്കള്‍ ചര്‍ച്ചകള്‍ക്കായി മുംബൈയിലെത്തുന്നത്. മന്ത്രി എ.കെ.ശശീന്ദ്രന് ഇടതുമുന്നണി വിടുന്നതിനോട് യോജിപ്പില്ല. പക്ഷേ, ചില നേതാക്കൾ ഇതിനകം യു.ഡി.എഫുമായി ചർച്ച തുടങ്ങിക്കഴിഞ്ഞു.