News Politics

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ത്രസിപ്പിക്കുന്ന വിജയം

ഭോപ്പാല്‍: മധ്യപ്രദേശില്‍ പുലര്‍ച്ചെ വരെ നീണ്ടുനിന്ന വോട്ടെണ്ണലിനൊടുവില്‍ കോണ്‍ഗ്രസിന് ത്രസിപ്പിക്കുന്ന വിജയം. 115 സീറ്റോടെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ ബിജെപിക്ക് 108 സീറ്റ് മാത്രമേ നേടാനായുള്ളു. ബിഎസ്പി, എസ്പി ,സ്വതന്ത്രര്‍ ഉള്‍പ്പടെ 121 പേരുടെ പിന്തുണ കോണ്‍ഗ്രസിനുണ്ട്. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും. കമല്‍നാഥ് മുഖ്യമന്ത്രിയായേക്കും.