News Politics

മധ്യപ്രദേശില്‍ ഫലം പ്രഖ്യാപിച്ചു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി

ഭോപ്പാല്‍: നീണ്ട അനശ്ചിതത്വത്തിനൊടുവിൽ മധ്യപ്രദേശില്‍ അന്തിമ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 114 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബി.ജെ.പി 109 സീറ്റുകള്‍ നേടി. ബി.എസ്.പി രണ്ടിടത്തും സമാജ് വാദി പാര്‍ട്ടി ഒരിടത്തും ജയിച്ചുകയറി. നാലു സീറ്റുകളില്‍ സ്വതന്ത്രര്‍ക്കാണ് വിജയം.