News Politics

കേരള കോണ്‍ഗ്രസ് പ്രശ്‌ന പരിഹാരങ്ങള്‍ക്ക് കെപിസിസി സ്വീകരിച്ചത് രമ്യമായ സമീപനം: മുല്ലപ്പള്ളി

കേരള കോണ്‍ഗ്രസ് പ്രശ്‌ന പരിഹാരങ്ങള്‍ക്ക് രമ്യമായ സമീപനമാണ് കെ.പി.സി.സി സ്വീകരിച്ചതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പല തലങ്ങളിലും ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ പ്രശ്‌നം അനന്തമായി നീണ്ടതുകൊണ്ടാണ് അന്ത്യശാസനം നല്‍കിയത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പറ്റാതെ ആയപ്പോഴുള്ള കടുത്ത നടപടി മാത്രമായിക്കണ്ടാല്‍ മതിയെന്നും മുല്ലപ്പള്ളി പറഞ്ഞു.