എന്‍സിപി സംസ്ഥാന നേതൃത്വത്തില്‍ കലഹം രൂക്ഷമാകുന്നു
കണ്ണൂര്‍: എന്‍സിപി സംസ്ഥാന നേതൃത്വത്തില്‍ കലഹം രൂക്ഷമാകുന്നു. മന്ത്രി എകെ ശശീന്ദ്രന് ദേശീയനേതാക്കളായ പ്രഫുല്‍ പട്ടേലുമായും ശരദ് പവാറുമായും കൂടിക്കാഴ്ച നടത്തും. എന്നാല്‍ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വാര്‍ത്തകള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് മന്ത്രി എ കെ ശശീന്ദ്രന് പ്രതികരിച്ചു. തന്നെ കോണ്‍ഗ്രസ് എസിലേക്ക് സ്വാഗതം ചെയ്ത കടന്നപ്പള്ളി രാമചന്ദ്രനെതിരെ പരുഷമായ ഭാഷയില്‍ പ്രതികരിക്കാത്തത് സൗഹൃദത്തിന്റെ പേരിലെന്നും എ കെ ശശീന്ദ്രന് പറഞ്ഞു.