News Politics

ബിഹാറില്‍ സൂപ്പര്‍ ഓവറില്‍ എന്‍ഡിഎ: നിതീഷ് തുടരുമോ, അതോ ബിജെപി മുഖ്യമന്ത്രി വരുമോ

പട്‌ന: ബിഹാറില്‍ 20 മണിക്കൂര്‍ നീണ്ട മാരത്തണ്‍ വോട്ടെണ്ണലിന്റെ സസ്‌പെന്‍സിനൊടുവില്‍ വിജയം എന്‍ഡിഎക്ക് സ്വന്തം. ലീഡ് നില മാറിമറിഞ്ഞ് പുലര്‍ച്ചെ 4.10 ഓടെ അന്തിമഫലം വന്നപ്പോള്‍ കേവല ഭൂരിപക്ഷത്തെക്കാള്‍ മൂന്ന് സീറ്റ് അധികം നേടിയാണ് നിതീഷ് നാലാം അങ്കവും ജയിച്ചു കയറിയത്.