News Politics

മലബാറിൽ മുന്നേറ്റം അനിവാര്യമെന്ന് യുഡിഎഫ് വിലയിരുത്തൽ

കോഴിക്കോട്: മലബാറിൽ കോൺഗ്രസിന്റെ സീറ്റ് വർദ്ധിപ്പിച്ചില്ലെങ്കിൽ യുഡിഎഫിന് ഭരണത്തിലെത്താൻ കഴിയില്ലെന്ന് ഉത്തരമേഖല നേതൃയോഗത്തിന്റെ വിലയിരുത്തൽ. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നിന്ന് നാല് കോൺഗ്രസ് അംഗങ്ങൾ മാത്രമാണ് നിയമസഭയിലുള്ളത്. എംപിമാരോട് മണ്ഡലത്തിൽ കേന്ദ്രീകരിക്കാനും യോഗം നിർദ്ദേശിച്ചു.