News Politics

ജോസ് കെ മാണി ചെയര്‍മാനാകണമെന്ന ആവശ്യം ഉയര്‍ന്നിട്ടില്ലെന്ന് ജോസഫ്; ചെയര്‍മാന്‍ ഉടനെന്ന് ജോസ് കെ മാണി

കോട്ടയം: പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായിരിക്കെ മാണിവിഭാഗത്തിന്റെ നിര്‍ദേശങ്ങളെ തള്ളി പി.ജെ. ജോസഫ്. ജോസ് കെ. മാണി ചെയര്‍മാനാകണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടില്ലെന്നും ഒരു വിഭാഗത്തിന് മാത്രം എല്ലാസ്ഥാനങ്ങളും നല്‍കണമെന്ന ആവശ്യം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും പി.ജെ. ജോസഫ് പ്രതികരിച്ചു. അതേസമയം, സി.എഫ്. തോമസ് ചെയര്‍മാനാകുന്നതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.