News Politics

ബീഹാറില്‍ അധികാരം നിലനിര്‍ത്തി മുഖ്യമന്ത്രി നിതീഷ് കുമാര്‍

പട്ന: ശക്തമായ ഭരണവിരുദ്ധ വികാരം മറികടന്ന് ബീഹാറില്‍ അധികാരം നിലനിര്‍ത്തി മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന 243 സീറ്റുകളില്‍ 125 എണ്ണം നേടിയാണ് ജനതാദള്‍ യൂണൈറ്റഡ്, ബിജെപി എന്നീ കക്ഷികളുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലേറിയത്. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം 110 സീറ്റുകള്‍ നേടി.