News Politics

ജോസ് വിഭാഗത്തിന് യു.ഡി.എഫില്‍ തിരിച്ചു വരാന്‍ ഇനിയും സാധ്യതകളുണ്ട്: ഉമ്മന്‍ചാണ്ടി

കോട്ടയം: ജോസ് വിഭാഗത്തിന് യു.ഡി.എഫില്‍ തിരിച്ചു വരാന്‍ ഇനിയും സാധ്യതകളുണ്ടെന്ന് ഉമ്മന്‍ചാണ്ടി. യു.ഡി.എഫില്‍ ആരും ആഗ്രഹിക്കാത്ത തീരുമാനമായിരുന്നു ജോസ് വിഭാഗത്തിന്റെ പുറത്താകല്‍. കോട്ടയം വിഷയത്തില്‍ നാലുമാസം നീണ്ട ചര്‍ച്ചകള്‍ നടത്തിയിട്ടും തീരുമാനം ആകാത്തതുകൊണ്ടാണ് നടപടികളിലേയ്ക്കു പോകേണ്ടി വന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.