News Politics

സിഎജി റിപ്പോര്‍ട്ടിനെ തള്ളാന്‍ സഭയ്ക്ക് എന്തധികാരം?, ശക്തമായി എതിര്‍ത്ത് പ്രതിപക്ഷം

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിലെ കിഫ്ബിക്ക് എതിരായ പരാമര്‍ശങ്ങളെ തള്ളികൊണ്ട് മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ ശക്തമായി എതിര്‍ത്ത് പ്രതിപക്ഷം. പ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷത്ത് നിന്ന് വി.ഡി സതീശനാണ് സംസാരിച്ചത്.  ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രമേയം പിന്‍വലിക്കണമെന്നും വി.ഡി സതീശന്‍  ആവശ്യപ്പെട്ടു.