News Politics

കിഫ്ബിയിലും കിയാലിലും വന്‍ അഴിമതിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: കിഫ്ബിയിലും കിയാലിലും സി.എ.ജി ഓഡിറ്റ് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. വന്‍ അഴിമതിയെന്ന് പ്രതിപക്ഷവും പുകമറയാണെന്ന് ധനമന്ത്രിയും ആരോപിച്ചു. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിനെച്ചൊല്ലി പ്രതിപക്ഷം സ്പീക്കറുമായി രൂക്ഷമായ തര്‍ക്കമാണ് നടത്തിയത്.