News Politics

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധത്തിന് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി വിഷയത്തിലുള്‍പ്പെടെ ദേശവ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ജനുവരി 23, 26, 30 തീയതികളില്‍ പ്രതിഷേധം നടത്താന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. രാജ്യത്ത് മോദി സര്‍ക്കാര്‍ വെറുപ്പ് അഴിച്ചുവിടുന്നതായി സോണിയ ഗാന്ധി ആരോപിച്ചു. അതേസമയം ഡി.എം.കെ ഉള്‍പ്പെടെ ആറ് പാര്‍ട്ടികള്‍ യോഗം ബഹിഷ്‌കരിച്ചത് പ്രതിപക്ഷ ഐക്യത്തിന് ക്ഷീണമായി.