News Politics

ഇടുക്കി ഭൂ പ്രശ്‌നം സഭയിലുന്നയിച്ച് പ്രതിപക്ഷം; പിന്തുണച്ച് സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍

തിരുവനന്തപുരം: ഇടുക്കിയിലെ ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരായ പ്രതിപക്ഷ നിലപാടിനെ പിന്തുണച്ച് സി.പി.എം എം.എല്‍.എ എസ്. രാജേന്ദ്രന്‍. മൂന്നാര്‍ മേഖലയില്‍ കെട്ടിട നിര്‍മ്മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു അടിയന്ത പ്രമേയ നോട്ടീസ്. ഇതേ ആവശ്യം ആവര്‍ത്തിച്ച രാജേന്ദ്രന്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു. സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.