സ്പീക്കറെ നീക്കണമെന്ന് പ്രതിപക്ഷത്തിന്റെ നോട്ടീസ് നിയമസഭാ സമ്മേളനം പരിഗണിക്കും
സ്പീക്കറെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് പ്രതിപക്ഷത്തിന്റെ നോട്ടീസ് നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനം പരിഗണിക്കും. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പറഞ്ഞു. നാളെ ഒമ്പതുമണിക്കാണ് നിയമസഭാസമ്മേളനം ആരംഭിക്കുന്നത്.