News Politics

കെപിസിസി രാഷ്ട്രീയകാര്യസമിതി വേണ്ടെന്ന് ഒരു വിഭാഗം

തിരുവനന്തപുരം:കെപിസിസി രാഷ്ട്രീയകാര്യസമിതിയുടെ ആവശ്യം ഇനി ഇല്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍ ഒരുവിഭാഗം ഭാരവാഹികളുടെ നീക്കം. രാഷ്ട്രീയകാര്യസമിതിക്ക് പകരം ഭാരവാഹിയോഗം കാര്യങ്ങള്‍ തീരുമാനിക്കുന്ന പഴയരീതി പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ രാഷ്ട്രീയകാര്യസമിതിയില്‍ കെപിസിസി അധ്യക്ഷനെ ഒറ്റപ്പെടുത്തി ആക്രമിച്ചു എന്ന പരാതി നേതാക്കളില്‍ ചിലര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു.