മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
കൊച്ചി: മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായാണ് വിജിലന്‍സ് റെയ്ഡ് നടത്തുന്നത്. നിരവധി തവണ ഇബ്രാഹിം കുഞ്ഞിനെ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ഇബ്രാഹിംകുഞ്ഞിനെ അഴിമതി കേസില്‍ പ്രതിചേര്‍ത്തതിന് പിന്നാലെയാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്.