News Politics

കോന്നിയിലെ തോല്‍വി: ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് തോന്നുന്നില്ല ഡിസിസി പ്രസിഡന്റ്

പത്തനംതിട്ട: കോന്നി ഉപതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന അടൂര്‍ പ്രകാശിന്റെ ആരോപണം തള്ളി ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് വീഴ്ച പറ്റിയെന്ന് തനിക്ക് തോന്നുന്നില്ലെന്നും വീഴ്ച പറ്റിയെന്ന് ഒരു നേതാവും പറയുമെന്ന് കരുതുന്നില്ലെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു.