News Politics

മാണിയുടെ ഓര്‍മ്മകള്‍ വോട്ടാക്കി മാറ്റാന്‍ പ്രതിപക്ഷം, പാലാ ബുളറ്റിന്‍, അദ്ധ്യായം: 19

പാലായില്‍ സര്‍ക്കാരിനെതിരെയുള്ള പ്രചാരണത്തിനൊപ്പം കെ.എം മാണിയുടെ ഓര്‍മ്മകള്‍ വോട്ടാക്കി മാറ്റുന്നതിനുള്ള തന്ത്രമായിരുന്നു യു.ഡി.എഫ് പ്രധാനമായും പയറ്റിയത്. സി.പി.എമ്മിനെ വെല്ലുവിളിച്ച് പ്രചാരണം രാഷ്ട്രീയ വിഷയങ്ങളിലേക്ക് കൊണ്ടുവരാനായതും യു.ഡി.എഫ് നേട്ടമായാണ് കാണുന്നത്. ശബരിമലയ്‌ക്കൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള ശ്രമമാണ് എന്‍.ഡി.എ പാലായില്‍ നടത്തിയത്. പാലാ ബുളറ്റിന്‍, അദ്ധ്യായം: 19.