News Politics

പൗരത്വ ഭേദഗതി പ്രതിഷേധങ്ങളിലെ അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം അന്വേഷിക്കുന്നു

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നടക്കുന്ന അക്രമാസക്തം ആയ പ്രതിഷേധങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്വത്തെ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുന്നു. സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. മീററ്റ്, മുസഫര്‍ നഗര്‍ എന്നിവിടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ അറസ്റ്റില്‍ ആയ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കേരളം സന്ദര്‍ശിച്ചിരുന്നതായി യു പി പോലീസ് ആരോപിച്ചിരുന്നു.