News Politics

കോവിഡ് പ്രതിരോധം പാളിയതിന് മുഖ്യമന്ത്രി പ്രതിപക്ഷത്തെ പഴിക്കുന്നു- ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് പ്രതിരോധം പാളിയതിന് മുഖ്യമന്ത്രി പ്രതിപക്ഷത്തെ പഴിക്കുകയാണെന്ന് രമേശ് ചെന്നിത്തല. നൂറ് മീറ്റര്‍ ഓടിയിട്ട് വിജയിച്ചുവെന്ന് പ്രഖ്യാപിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. കോവിഡ് പ്രതിരോധത്തിന് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. പ്രതിപക്ഷം രോഗവ്യാപനത്തിന് ശ്രമിച്ചുവെന്ന് പറയുന്നത് ക്രൂരമെന്നും ചെന്നിത്തല പറഞ്ഞു.