News Politics

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം: യുഡിഎഫിന് മുന്നറിയിപ്പുമായി പിജെ ജോസഫ്

തിരുവനന്തപുരം: എന്തും സഹിച്ച് യുഡിഎഫില്‍ തുടരുമെന്ന് കരുതേണ്ടെന്ന് പി ജെ ജോസഫിന്റെ മുന്നറിയിപ്പ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട ധാരണ പാലിക്കാത്തതില്‍ കടുത്ത അതൃപ്തിയുമായി ജോസഫ് വിഭാഗം. ധാരണ പാലിച്ചില്ലെങ്കില്‍ യുഡിഎഫ് യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും തീരുമാനം. ജോസഫിന്റെ നീക്കത്തില്‍ ആശങ്കയുമായി കോണ്‍ഗ്രസ്.