News Politics

ആദ്യ നിയമസഭാ വിജയത്തിന്റെ 50-ാം വാര്‍ഷികം പാട്ടുപാടി കേക്കു മുറിച്ച് ആഘോഷിച്ച് പിജെ ജോസഫ്

ഇടുക്കി: ഉമ്മന്‍ചാണ്ടിയോടൊപ്പം നിയമസഭയിലെത്തിയ പി.ജെ ജോസഫും ആദ്യ വിജയത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുകയാണ്. പ്രവര്‍ത്തകരോടൊപ്പം കേക്ക് മുറിച്ചും പാട്ട് പാടിയും ആദ്യ തിരഞ്ഞെടുപ്പ് ഓര്‍ത്തെടുത്തും ചെറിയ ഒരു ആഘോഷമാണ് സംഘടിപ്പിച്ചത്. ഈ മാസം 21ന് യു.ഡി.എഫ് നേതൃത്വം ഒന്നാകെ തൊടുപുഴയില്‍ എത്തുന്ന വിപുലമായ ആഘോഷം സംഘടിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്