News Politics

നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ല - എ.കെ.ബാലന്‍

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി എകെ ബാലന്‍. പ്രസംഗം ഗവര്‍ണര്‍ മുഴുവന്‍ വായിക്കണമെന്നില്ല. സര്‍ക്കാരും ഗവര്‍ണറുമായുള്ള ബന്ധം അലങ്കോലമാക്കാന്‍ ആരുവിചാരിച്ചാലും നടക്കില്ലെന്ന് പ്രമേയം കൊണ്ടുവരുന്ന പ്രതിപക്ഷത്തിന് മറുപടി ആയി മന്ത്രി പറഞ്ഞു.