News Politics

ലോക്‌സഭാ തിരഞ്ഞെടുപ്പ്: കൊല്ലത്ത്‌ കെ.എന്‍. ബാലഗോപാലിനെ മത്സരിപ്പിക്കണമെന്ന് ആവശ്യം

കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ കെ.എന്‍. ബാലഗോപാലിനെ മത്സരിപ്പിക്കണമെന്ന് സിപിഎം ജില്ലാ നേതൃത്വത്തില്‍ ആവശ്യം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയില്‍ കെ.എന്‍.ബാലഗോപാലിന്റെ പേര് നിര്‍ദേശിക്കാന്‍ ജില്ലാ നേതൃത്വത്തില്‍ ധാരണയായിട്ടുണ്ട്. കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ ബാലഗോപാലിനോട് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചതായും സൂചനയുണ്ട്.