News Politics

മൂന്നാം സീറ്റ് ആവശ്യത്തില്‍ തെറ്റില്ലെന്ന് കെ മുരളീധരന്‍

കോഴിക്കോട്: ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തില്‍ തെറ്റില്ലെന്ന് കെ മുരളീധരന്‍. മുമ്പ് കാസര്‍കോടും വടകരയും ലീഗിന് നല്‍കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസിനും മുമ്പ് രണ്ട് സീറ്റ് കൊടുത്തിട്ടുണ്ട്. സീറ്റിന്റെ പേരില്‍ ഒരു തര്‍ക്കവും യുഡിഎഫില്‍ ഉണ്ടാകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.